Friday, 14 September 2012

തെക്കന്‍മല-കവിത

കവിത-തെക്കന്‍മല


മയിലും മാനും മലയിറങ്ങി,
മൌലാന മലയേറി മല നടുങ്ങി.

മലര്‍വന മര്‍മ്മരം ഓര്‍മ്മയായി,
മണ്ണുമാന്തിതന്‍ ഗര്‍ജ്ജനം മാത്രമായി.

മലയടിവാരം മരുഭൂമിയാകും,
മമ ജീവിതം ആയാസ സാന്ദ്രമാകും.

മക്കളീ മണ്ണില്‍ തളര്‍ന്നു വീഴും,
മരണം അകാലത്തിലേറ്റു വാങ്ങും.

മാനവരേ,മനുഷ്യ സ്നേഹികളേ..
മടി മാറ്റി വരൂ കാക്കൂ തെക്കന്‍ മലയെ.


രചന:ഹരീഷ് പൂതങ്ങോട്ടില്‍

Tuesday, 8 May 2012

കുഞ്ഞിക്കവിത

തത്തമ്മ

കൂട്ടിലിരിക്കും തത്തമ്മ 

പേരുവിളിക്കും തത്തമ്മ 

കൈ കാണിക്കും നേരത്ത്‌ 

കൈയ്യില്‍  കൊത്തും  തത്തമ്മ. 

Sunday, 29 April 2012

കുഞ്ഞിക്കവിത 

വിമാനം


മേലെ മേലെ മാനത്ത്‌  മൂളിപ്പായും വിമാനം

ചിറകുകളുള്ളൊരു വിമാനം ,

വാലൊന്നു‍‍‌‍‍‌‌‍ള്ളൊരു  വിമാനം

 മേലെക്കാണും നേരത്ത്,


           ചെറുതായ്‌  തോന്നും വിമാനം


           താഴെക്കാണും നേരത്ത് ,

 
വലുതായുള്ളൊരു വിമാനം.